Wednesday, 24 August 2011
സ്നേഹമാപിനി
കാശിന്‍ കനം നോക്കി ചോരയും ചോരയും
ഹൃദയങ്ങള്‍ ചേര്‍ത്ത് ജീവിക്കേ
അറിയാതെപോകുന്നു ആത്മബന്ധങ്ങളില്‍
അഴുകുന്ന സ്നേഹസുമങ്ങള്‍ .
അച്ഛന്റെ വ്യാധിയും വ്യഥയും തുലാസില്‍ -
വെച്ചനുജന്‍ വിലപേശി നില്‍കെ
നനയുന്നിടം വീണ്ടും കുഴിക്കുന്ന കൌശലം
കണ്ടില്ലെന്നു നടിക്കുന്നു ഞാന്‍ !
വീണു ചിതറിയ കാക്കക്കൂടുപോല്‍
ജീവിതം മെല്ലെ പെരുക്കിയടുക്കുംപോള്‍
തലചായ്ച്കാനിതിരി മണ്ണന്ന സ്വപ്നം
മനസ്സില്‍ കതിരിട്ടു നില്‍്പു .
നാടും വീടും മറന്നീ നഗരത്തില്‍
നടുവൊടിഞ്ഞു അധ്വാനം ചെയ്യെ
ജന്മഭൂമിതന്‍ തെങ്ങോല തുന്ച്ചുകള്‍
ഉള്ളിലൊരു മയില്‍പ്പീലി സ്പര്‍ശം !
വല്ലപ്പോഴും ഒരു അഭയാര്‍ഥിയായി ഞാന്‍
പെട്ടമ്മയില്ലാത്ത നാട്ടിലെത്തെ
പൊതിവലിപ്പം നോക്കി വിരുന്നോരുക്കാനായി
മത്സരിച്ചുറ്റവര്‍ ചുറ്റും !
വല്ലായ്മയും വൈയ്യയ്കയും കീശയില്‍ കന്നെരിയുംപോള്‍
ഉണ്നാതുടുക്കാതെ സ്വരൂപിച്ചതെല്ലാം
തഴംപില്ലാ കൈകളില്‍ ചെന്നിരിക്കും !
കൊടുക്കാതിരുന്നാല്‍ കൊഴിയില്ലേ സ്നേഹം ?
Subscribe to:
Post Comments (Atom)
No comments:
Post a Comment