Showing posts with label malayalam kavitha. Show all posts
Showing posts with label malayalam kavitha. Show all posts
Wednesday, 24 August 2011
സ്നേഹമാപിനി
കാശിന്‍ കനം നോക്കി ചോരയും ചോരയും
ഹൃദയങ്ങള്‍ ചേര്‍ത്ത് ജീവിക്കേ
അറിയാതെപോകുന്നു ആത്മബന്ധങ്ങളില്‍
അഴുകുന്ന സ്നേഹസുമങ്ങള്‍ .
അച്ഛന്റെ വ്യാധിയും വ്യഥയും തുലാസില്‍ -
വെച്ചനുജന്‍ വിലപേശി നില്‍കെ
നനയുന്നിടം വീണ്ടും കുഴിക്കുന്ന കൌശലം
കണ്ടില്ലെന്നു നടിക്കുന്നു ഞാന്‍ !
വീണു ചിതറിയ കാക്കക്കൂടുപോല്‍
ജീവിതം മെല്ലെ പെരുക്കിയടുക്കുംപോള്‍
തലചായ്ച്കാനിതിരി മണ്ണന്ന സ്വപ്നം
മനസ്സില്‍ കതിരിട്ടു നില്‍്പു .
നാടും വീടും മറന്നീ നഗരത്തില്‍
നടുവൊടിഞ്ഞു അധ്വാനം ചെയ്യെ
ജന്മഭൂമിതന്‍ തെങ്ങോല തുന്ച്ചുകള്‍
ഉള്ളിലൊരു മയില്‍പ്പീലി സ്പര്‍ശം !
വല്ലപ്പോഴും ഒരു അഭയാര്‍ഥിയായി ഞാന്‍
പെട്ടമ്മയില്ലാത്ത നാട്ടിലെത്തെ
പൊതിവലിപ്പം നോക്കി വിരുന്നോരുക്കാനായി
മത്സരിച്ചുറ്റവര്‍ ചുറ്റും !
വല്ലായ്മയും വൈയ്യയ്കയും കീശയില്‍ കന്നെരിയുംപോള്‍
ഉണ്നാതുടുക്കാതെ സ്വരൂപിച്ചതെല്ലാം
തഴംപില്ലാ കൈകളില്‍ ചെന്നിരിക്കും !
കൊടുക്കാതിരുന്നാല്‍ കൊഴിയില്ലേ സ്നേഹം ?
നീറ്റല്‍
പുഴു തിന്ന പൂപോലെ
ശോഭമങ്ങിയ ജീവിതത്തില്‍
പകുത്തെടുത്ത നൊമ്പരത്തിന്‍
നീറ്റലാണ് നീയും ഞാനും.
മൈല്‍പ്പീലിക്കന്നിലൊരു
മൌനസാഗരം നിറച്
പകലിരുണ്ട വഴികളില്‍ നീ-
തിരയുന്നതെന്നെയാണോ?
ചങ്കിലെ പൂവിരുത്തെന്‍
പ്രാണനില്‍ കൊരുക്കുവാന്‍
പ്രണയത്തിന്‍ തേന്‍കിനിയും
മൊഴിയായതെന്തിനു നീ ?
courtesy: bennykottarathil
Subscribe to:
Posts (Atom)